ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട്.
28നുചേരുന്ന വിദഗ്ധസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യരുതെന്നും കേന്ദ്രസർക്കാരിനയച്ച കത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ധിക്കരിച്ചാൽ നിയമനടപടികളിലേക്കു നീങ്ങും- കേന്ദ്ര പരിസ്ഥിതി, വനം മന്ത്രിക്കയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞു.