മു​ല്ല​പ്പെ​രി​യാറിൽ ജ​ല​നി​ര​പ്പ് 141 അ​ടി പി​ന്നി​ട്ടു; ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി ത​മി​ഴ്‌​നാ​ട്; വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ കു​റയുന്നു


ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141 അ​ടി പി​ന്നി​ട്ടു. ജ​ല​നി​ര​പ്പ് ഒ​ര​ടി കൂ​ടി പി​ന്നി​ട്ടാ​ല്‍ സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് ജ​ലം പു​റ​ത്തേ​ക്കൊ​ഴു​ക്കും.

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ത​മി​ഴ്‌​നാ​ട് ര​ണ്ടാ​മ​ത്തെ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. 142 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ അ​നു​വ​ദ​നീ​യ​മാ​യ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് 141.10 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. ഡി​സം​ബ​ര്‍ മൂ​ന്നി​നാ​ണ് ജ​ല​നി​ര​പ്പ് 140 അ​ടി ആ​യ​ത്. മ​ഴ​യും ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച​തു​മാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ കാ​ര​ണം.

നി​ല​വി​ല്‍ സെ​ക്ക​ന്‍​ഡി​ല്‍ 511 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന​ത്. പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യാ​യ 142 അ​ടി വെ​ള്ളം മു​ല്ല​പ്പെ​രി​യാ​റി​ല്‍ സം​ഭ​രി​ക്കാം.

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ വെ​ള്ളം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ത​മി​ഴ്‌​നാ​ട് ഇ​തി​നു ത​യാ​റാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ മു​ത​ല്‍ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ കു​റ​ഞ്ഞ​തി​നാ​ല്‍ തീ​ര​മേ​ഖ​ല​ക​ളി​ലെ ആ​ശ​ങ്ക അ​ക​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment