ജലബോംബ് നിറയുന്നു; ജ​ല​നി​ര​പ്പ് 140 അ​ടി പി​ന്നി​ട്ട് മുല്ലപ്പെരിയാർ; കൂടുൽ ജലം കൊണ്ടുപോകണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട് സഹകരിക്കാതെ തമിഴ്നാട്


തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് 140.25 അ​ടി​യാ​യി ഉ​യ​ർ​ന്നു. ജ​ല​നി​ര​പ്പ് 140 അ​ടി പി​ന്നി​ട്ട​തോ​ടെ ശ​നി​യാ​ഴ്ച ത​മി​ഴ്നാ​ട് ആ​ദ്യ​ഘ​ട്ട മു​ന്ന​റി​യി​പ്പു​ന​ൽ​കി​യി​രു​ന്നു.

വൃ​ഷ്ടിപ്ര​ദേ​ശ​ത്തെ വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മഴ പെയ്തു. ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച​തു​മാ​ണ് ജ​ല​നി​ര​പ്പു​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.

ഇ​ന്ന​ലെ സെ​ക്ക​ന്‍റി​ൽ 511 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​യത്. 1,261 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്.

നി​ല​വി​ൽ റൂ​ൾ ലെ​വ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 142 അ​ടി വെ​ള്ളം മു​ല്ല​പ്പെ​രി​യാ​റി​ൽ സം​ഭ​രി​ക്കാ​നാ​കും. കൂ​ടു​ത​ൽ വെ​ള്ളം ത​മി​ഴ്നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​ക​ണ​മെ​ന്നു സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ത​മി​ഴ്നാ​ട് ഇ​തി​നു ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. സ്പി​ൽ​വേ വ​ഴി ജ​ലം ഇ​ടു​ക്കി​യി​ലേ​ക്കു തു​റ​ന്നു വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment