തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ടിന് പാരിസ്ഥിതിക അനുമതി ലഭിക്കാൻ തമിഴ്നാടുമായി ഉഭയകക്ഷി സമ്മതത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
പറന്പിക്കുളം-ആളിയാർ കരാർ പുതുക്കുന്നതിനായുള്ള ചർച്ചകൾ തുടരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.