മ​ഴ​ ഭീ​ഷ​ണി ഒ​ഴി​യു​ന്നു; മു​ല്ല​പ്പെരി​യാ​ര്‍ ഡാം ​തു​റ​ക്കി​ല്ല

തൊ​ടു​പു​ഴ: മ​ഴ പി​ന്‍​വാ​ങ്ങി​ തു​ട​ങ്ങി​യ​തി​നാ​ല്‍ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നം. ക​ന​ത്ത മ​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഇ​ന്നു രാ​വി​ലെ മു​ത​ല്‍ തു​റ​ന്നു വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
ഡാം ​തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പെ​രി​യാ​ര്‍ തീ​ര​ത്തു​ള്ള​വ​ര്‍​ക്കു ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ മ​ഴ ദു​ര്‍​ബ​ല​മാ​യ​തോ​ടെ‌ ഡാ​മി​ലേ​യ്ക്കു​ള്ള നീ​രൊ​ഴു​ക്കു കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ‌ഷ​ട്ട​റു​ക​ള്‍ തു​റ​ക്കേ​ണ്ടെ​ന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 138.55 അ​ടി​യാ​ണ് ഇ​ന്നു രാ​വി​ല​ത്തെ ജ​ല​നി​ര​പ്പ്. അ​ണ​ക്കെ​ട്ടി​ലെ അ​നു​വ​ദ​നീ​യ​മാ​യ സം​ഭ​ര​ണ ശേ​ഷി 142 അ​ടി​യാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ല്‍ മ​ഴ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​ത്. തേ​നി ജി​ല്ല​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണു പെ​യ്ത​ത്.

ഇ​തോ​ടെ മു​ല്ല​പ്പെ​രി​യാ​റി​ലെ വെ​ള്ളം സം​ഭ​രി​ക്കു​ന്ന വൈ​ഗ അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നു വെ​ള്ളം തു​റ​ന്നു വി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഡാം ​തു​റ​ന്നു വി​ട്ടാ​ല്‍ വ​ള്ള​ക്ക​ട​വ്, വ​ണ്ടി​പ്പെ​രി​യാ​ര്‍, മ്ലാ​മ​ല, ച​പ്പാ​ത്ത്, ഉ​പ്പു​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണു ബാ​ധി​ക്കു​ക.
മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നാ​ലും ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പി​ല്‍ കാ​ര്യ​മാ​യ ഉ​യ​ര്‍​ച്ച​യു​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.

നി​ല​വി​ല്‍ 2365.02 അ​ടി​യാ​ണ് ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​സ​മ​യം 2380.18 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. നി​ല​വി​ല്‍ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ പെ​യ്യു​ന്നി​ല്ല.

Related posts

Leave a Comment