എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുന്പ് കുറെ യോഗം ചേരും, സംഭവിച്ചു കഴിയുമ്പോൾ ദുഃഖം, ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മീഷൻ. (അതിനു കുറച്ചു കോടികൾ കത്തിക്കും . അത്രതന്നെ.)
ഇതിന്റെ പരിഹാരം ഒന്നേയുള്ളു, മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ് നാടിന് വിട്ടു കൊടുക്കുക .അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയും, തമിഴ് നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യും .
ലോകത്തിന്റെ ഏതുകോണിലുള്ളവരെയും “സേവ്”ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്നവർ ഇനിയെങ്കിലും സ്വയം “സേവ്” ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും, തമിഴ്നാടിനു വെള്ളവും കിട്ടുവാൻ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാം . -സന്തോഷ് പണ്ഡിറ്റ്