കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
142 അടിയാണ് അണക്കെട്ടിന്റെ അനുവദനീയമായ പരമാവധി സംഭരണശേഷി.
വർഷത്തിൽ രണ്ടു തവണ ഇത്രയും വെള്ളം സംഭരിക്കാൻ കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച ജലപരിധി പ്രകാരം തമിഴ്നാടിനു സാധിക്കും.
അതിനാൽ ജലനിരപ്പ് 142 അടിയിലെത്തിയാൽ മാത്രമേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളൂ.