സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ കൂടുതലായി നടക്കുന്നത് കേരളത്തിലാണ്. പക്ഷേ മലയാളിയുടെ സ്ത്രീ സൗന്ദര്യസങ്കല്പങ്ങൾ വിചിത്രമാണ്. ഇതിനെ ഹാസ്യാത്മകമായി നോക്കിക്കാണാനും, വിമർശിക്കാനും ശ്രമിക്കുകയാണ് “മുല്ലപ്പൂ പൊട്ട്’ എന്ന ചിത്രം.
പ്രശസ്ത ചെറുകഥാകൃത്തും, സാഹിത്യകാരനും ആയ ശ്രീകാന്ത് പാങ്ങപ്പാട്ട് രചനയും, സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. സംസ്ഥാന ഫിലിം അവാർഡ് ജേതാവ് പ്രിയങ്കാനായർ, ധനം കണ്ണൻ, ബിനു അടിമാലി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നോണ്‍ സ്റ്റോപ്പ് സിനിമാസിനു വേണ്ടി ഗ്രിഗറി വർഗീസാണ് ചിത്രം നിർമിക്കുന്നത്. പകൽ വെളിച്ചത്തിലും, രാത്രി സമയത്തും മാറിമറയുന്ന ശരാശരി കേരളീയന്റെ സ്ത്രീകളെക്കുറിച്ചും അവരുടെ വസ്ത്രധാരണാ രീതികളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളെ ഹാസ്യത്തിന്റെ മേന്പൊടിയോടെ അണിയിച്ചൊരുക്കുകയാണ് “മുല്ലപ്പൂ പൊട്ട്’ എന്ന ചിത്രത്തിലൂടെ സംവിധായകൻ ശ്രീകാന്ത് പാങ്ങപ്പാട്ട്.
നോണ്‍ സ്റ്റോപ്പ് സിനിമാസിനു വേണ്ടി ഗ്രിഗറി വർഗീസ് നിർമ്മിക്കുന്ന ’മുല്ലപ്പു പൊട്ട്’ രചനയും, സംവിധാനവും ശ്രീകാന്ത് പാങ്ങപ്പാട്ട്് നിർവ്വഹിക്കുന്നു. ഛായാഗ്രഹണം – വിപിൻസ് വി. രാജ്, എഡിറ്റർ – ജിതിൻ മനോഹർ, സംഗീതം – എസ്.ജയൻ, പ്രൊഡക്ഷൻ കണ്ട്രോളർ – ജയശീലൻ സദാനന്ദൻ, ചമയം – ബിജു പോത്തൻകോട്, വസ്ത്രാലങ്കാരം – രവി കുമാരപുരം, അസോസിയേറ്റ് ഡയറക്ടർ – സാംതോമസ്, അസിസ്റ്റന്റ് ഡയറക്ടർ – റെക്സി കാഞ്ഞിരപ്പള്ളി, വിനീത്, സ്റ്റിൽ – ജോണ്സണ് വാഴൂർ, ഡിസൈൻസ് – ജോബിൻ ആലുങ്കൽ, പി.ആർ.ഒ – അയമനം സാജൻ. പ്രിയങ്കാനായർ, ധനം കണ്ണൻ, ബിനു അടിമാലി, ശ്യാമള അമ്മ തുടങ്ങീ നിരവധി താരങ്ങൾ വേഷമിടുന്നു.