മലപ്പുറം: മുസ്ലിം ലീഗ് എന്നും മതേതര നിലപാട് സ്വീകരിക്കുന്ന സംഘടനയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലീഗിനെ വിമര്‍ശിക്കുന്ന സിപിഎമ്മിന് ബിജെപിയുമായി ധാരണയായി. തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ട് സിപിഎമ്മിനു ലഭിച്ചുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു.
ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്ന സിപിഎമ്മാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
വര്‍ഗീയപ്രചാരണം സിപിഎം തന്നെ പിന്‍വലിക്കേണ്ടിവരുമെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിന് ആശയക്കുഴപ്പമാണ്. നേതാക്കള്‍ പരസ്പരവിരുദ്ധമായ പ്രസ്താവന നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.