തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നൽകാനുള്ള തീരുമാനം മോദി-പിണറായി വിജയൻ കുട്ടൂക്കെട്ടിന്റെ തിരക്കഥയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പെള്ളി രാമചന്ദ്രൻ. ഇഷ്ടക്കാരനായ അദാനിക്ക് വേണ്ടി പിണറായി വിജയൻ കുടപിടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രത്യേക കന്പനി ഉണ്ടാക്കി സർക്കാർ ടെൻഡറിൽ പങ്കെടുത്തത് ആസൂത്രിത ഗൂഢാലോചനയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.