തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അതിരൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ആലപ്പുഴയിലെ മുതലാളിയുമായി രഹസ്യധാരണ ഉണ്ടാക്കിയിരുന്നുവെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അത്തരം ചർച്ചകൾ ഇരുവരും തമ്മിൽ നടന്നിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. ശബരിമലയിലെ വികസനത്തിന് 100 കോടി രൂപ പോലും നൽകാതിരുന്ന മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ കുടുംബ ക്ഷേത്രത്തിന് പണം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ അഞ്ചിടത്തും ഇടതുപക്ഷം സ്ഥാനാർഥികളെ നിർത്തിയത് സമുദായം നോക്കിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.