തിരുവനന്തപുരം: കേരളത്തെ ജാതിരാഷ്ട്രീയത്തിലേക്ക് വലിച്ചുകൊണ്ട് പോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല വിഷയത്തിൽ സിപിഎം നിശബ്ദത വെടിയണം. കണ്ണൂരിലെ ചാവേറുകളെ പരിശീലനം നൽകി സിപിഎമ്മും ആർഎസ്എസും ശബരിമലയിലേക്ക് അയച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിലെ സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ശബരിമലയിൽ സ്ഫോടനാത്മകമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎം നിശബ്ദത വെടിയണം. വിഷയത്തിൽ സാംസ്കാരിക നായകരും ഇടപെടണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.