പത്തനാപുരം :രാജ്യത്തെ ജനാധിപത്യ പൈതൃകം മോദി സർക്കാർ തച്ചുടച്ചെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്ന സർക്കാരായി മോദി ഭരണം മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് . ന്യൂനപക്ഷ സമുദായങ്ങൾക്കും പിന്നാക്ക സമുദായക്കാർക്കുമായി വാദിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടുകളാണ് ശരിയായതെന്നുും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
ജനമഹായാത്രയ്ക്ക് പത്തനാപുരത്ത് നല്കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത്പാവങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ ചാവേറുകള്‍ ആക്കുകയാണ് .യാതൊരു പ്രതീക്ഷയുമില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.തൊഴിലാളി വര്‍ഗ്ഗത്തിനോട് യാതൊരു പ്രതിബദ്ധയും സര്‍ക്കാരിനില്ല.
കശുവണ്ടി തൊഴിലാളികള്‍ കൂടുതല്‍ ഉളള ജില്ലയില്‍ തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നം ജില്ലയിലാകമാനം വ്യാപിക്കും..പിണറായിയും മോദിയും ഭരണത്തില്‍ പരാജയപ്പെട്ട നേതാക്കന്മാരാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കൂട്ടിചേര്‍ത്തു.ജനമഹായാത്ര സ്വീകരണസമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉല്‍ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചെമ്പനരുവി മുരളി അധ്യക്ഷത വഹിച്ചു.
ജനമഹായാത്രയ്ക്ക് ജില്ലാതിര്‍ത്തിയായ കല്ലുംകടവില്‍ കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
ജാഥാംഗങ്ങളായ ശൂരനാട് രാജശേഖരന്,രാജ് മോഹന്‍ ഉണ്ണിത്താന്,ലതിക സുഭാഷ്,അഡ്വ.സി.ആര്.ജയപ്രകാശ്,കെ.സി.അബു,എ.എ.ഷുക്കൂര്‍,പലോട് രവി,കെ.സി.രാജന്,അഡ്വ.ഷാനവാസ് ഖാന്,പ്രതാപവര്‍മ്മ തമ്പാന്,പ്രയാര്‍ ഗോപാലകൃഷ്ണന്,ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ,ജി.രതികുമാര്‍,എം.എം.നസീര്‍,ബെന്നി കക്കാട്,ബാബു മാത്യു,ജി.രാധാമോഹന്‍,ജ്യോതികുമാര്‍ ചാമക്കാല,സി.ആര്.നജീബ്,ഫിലിപ്പ്,ജെ.എല്‍.നസീര്‍,ഷേഖ് പരീത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബൂത്ത്,മണ്ഡലം,ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.