കുണ്ടറ: അഞ്ചുവർഷമായി ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് അപകടകാരിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനമഹായാത്രയ്ക്ക് കുണ്ടറ മുക്കടയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം കൺവീനർ കെ. ബാബുരാജൻ അധ്യക്ഷത വഹിച്ചു. കൊലയാളികളുടെ കൂട്ടമാണ് സിപിഎമ്മെന്നും അവർക്ക് കാലം മാപ്പ് നൽകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിന്ദു കൃഷ്ണ, രാജ്മോഹൻ ഉണ്ണിത്താൻ, പ്രഫ. ഇ. മേരിദാസൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. രാജൻ, ശൂരനാട് രാജശേഖരൻ, എൻ.കെ. പ്രേമചന്ദ്രൻ, പ്രയാർ ഗോപാലകൃഷ്ണൻ, എം.എം. നസീർ, പ്രതാപവർമ തന്പാൻ, ഭാരതീപുരം ശശി, ആന്റണി ജോസ്, രഘു പാണ്ഡവപുരം, നസീമുദീൻ ലബ്ബ, പി. ജർമിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.