തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിൽ കെ.സി. വേണുഗോപാൽ ഇടപെട്ടിട്ടിലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ. സുധാകരന്റെ ആക്ഷേപം അടിസ്ഥാനരഹിതമെന്നും മുല്ലപ്പള്ളി പറഞ്ഞു.
“കോ-ലീ-ബി’ ആരോപണത്തെ മുല്ലപ്പള്ളി തള്ളി. പൊതുജനം വലിച്ചെറിഞ്ഞ ആരോപണമാണിത്. സിപിഎം, ബിജെപി ബന്ധം പുറത്തായതിന്റെ വെപ്രാളമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ സിപിഎം നിലപാടെന്തെന്നും മുല്ലപ്പള്ളി ചോദിച്ചു. യെച്ചൂരിക്കൊപ്പമാണോ പാർട്ടിയും സർക്കാരും? പിണറായിയും കടകംപള്ളി നയം വ്യക്തമാക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.
ശബരിമലയല്ല യുഡിഎഫിന്റെ പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ് യുഡിഎഫിന്റെ മുദ്രാവാക്യം. നേമത്തെ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.