തിരുവനന്തപുരം: എൽഡിഎഫിന്റെ കേരള സംരക്ഷണ ജാഥ പ്രഹസനം മാത്രമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടത് മുന്നണിയിലുള്ള പ്രതീക്ഷ ജനങ്ങൾക്ക് നഷ്ടമായി. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത എൽഡിഎഫ് ജാഥ നടത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെതിരെ സർക്കാർ കേസെടുക്കാത്തതെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. രാജേന്ദ്രനെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ അമാന്തം കാട്ടുന്നു. സ്ത്രീ സുരക്ഷ നിരന്തരം ഉയർത്തിക്കാട്ടുന്ന സർക്കാർ നിരന്തരം സ്ത്രീകളെ ദ്രോഹിക്കുകയാണെന്നും കെപിസിസി അധ്യക്ഷൻ വിമർശിച്ചു.
യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം ശബരിമല അല്ല. യുഡിഎഫിന് കേരളത്തിന് അനുകൂല അവസ്ഥയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.