ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തന്നെ നിലനിർത്തുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തമിഴ്നാടിന് കത്തയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് തമിഴ്നാട് നയം വ്യക്തമാക്കിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയിൽ എത്തിയത്. പിന്നീട് ഇവിടെ നിന്നുള്ള വിവരങ്ങളൊന്നും തമിഴ്നാട് പുറത്തുവിടുന്നില്ല. ജലം അധികമായി ഡാമിലേക്ക് ഒഴുകിയെത്തിയിട്ടും തമിഴ്നാട് ഒഴിക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയിട്ടില്ല.
മാത്രമല്ല, തമിഴ്നാട്ടിലേക്ക് കൃഷി ആവശ്യത്തിന് ഒഴുക്കിക്കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കുകയും ചെയ്തു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 150 അടിയിൽ എത്തിക്കാനുള്ള ഗൂഢശ്രമമാണ് തമിഴ്നാട് നടത്തുന്നതെന്നും സൂചനയുണ്ട്.