തൊണ്ടയിൽ കുടുങ്ങിയ മീൻ മുള്ള് എടുക്കുവാൻ ശ്രമിച്ച യുവതി സ്പൂണ് വിഴുങ്ങി. ചൈനയിലെ ഷെൻസെന്നിലാണ് സംഭവം. ഒരു ഫെസ്റ്റിവല്ലിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയത്.
കുറെ പരിശ്രമിച്ചുവെങ്കിലും അത് പുറത്തെടുക്കുവാൻ ഇവർക്ക് സാധിച്ചില്ല. പിന്നീടാണ് സ്പൂണ് ഉപയോഗിച്ച് മീൻ മുള്ള് പുറത്തെടുക്കുവാൻ ഇവർ തീരുമാനിച്ചത്. എന്നാൽ ഇവർ സ്പൂണ് വായിൽ ഇട്ടപ്പോൾ അബദ്ധത്തിൽ അത് വിഴുങ്ങി പോയി.
ആരോഗ്യ പ്രശ്നമോ മറ്റൊന്നും തോന്നാതിരുന്ന ഇവർ സംഭവം നടന്ന് നാല് ദിവസങ്ങൾക്കു ശേഷമാണ് ആശുപത്രിയിൽ പോകാൻ തയാറായത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇവരുടെ ചെറുകുടലിൽ സ്പൂണ് കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി.
പിന്നീട് ദീർഘനേരം നടത്തിയ പരിശ്രമത്തിനൊടുവിൽ ഇവരുടെ വയറ്റിൽ നിന്നും സ്പൂണ് പുറത്തെടുക്കുകയായിരുന്നു. ഈ യുവതിയുടെ ആരോഗ്യനില പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.