ന്യൂയോർക്ക്: അമേരിക്കയിലെ മിനസോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കന്പനിയായ യുണൈറ്റഡ് ഹെൽത്ത്കെയർ സിഇഒ ബ്രയൻ തോംസൺ (50) കൊല്ലപ്പെട്ടു.
അമേരിക്കൻ സമയം ഇന്നലെ രാവിലെ 6.45ന് മൻഹാട്ടനിലാണ് കൊലപാതകം നടന്നത്. കന്പനിയുടെ വാർഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്കു പോവുകയായിരുന്ന ബ്രയൻ തോംസണെ അജ്ഞാതൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
അക്രമി പിന്നീട് ഓടിരക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ ഇന്നു നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കി. ലോകത്തെതന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ. 2021 ഏപ്രിലിലാണ് കമ്പനിയുടെ സിഇഒ ആയി ബ്രയാൻ തോംസൺ ചുമതലയേറ്റത്.