മുംബൈ: അടച്ചിട്ട മാളിന്റെ ബേസ്മെന്റിൽ മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തി. മുംബൈയിലെ ഭാണ്ഡൂപ്പിലുള്ള ഡ്രീം മാളിൽ മനീഷ ഗെയ്ക്വാദ് എന്ന യുവതിയെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.
ബേസ്മെന്റിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നു പോലീസ് പറഞ്ഞു. 2021ൽ കോവിഡ് കാലത്ത് 11 പേർ മരിച്ച തീപിടിത്തത്തെ തുടർന്ന് മാൾ അടച്ചിട്ടിരിക്കുകയായിരുന്നു.