മുംബൈ: സെൻട്രൽ മുംബൈയിൽ കഴിഞ്ഞ മാസം 29ന് കെട്ടിടത്തിനു തീപിടിച്ച് 14 പേർ മരിച്ച സംഭവത്തിനു പിന്നിൽ ഹുക്കയിൽ ( പുക വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണം) നിന്ന് തീപടർന്നതെന്ന് റിപ്പോർട്ട്. 1എബൗ പബ്ബിൽ നിന്നാണ് തീപടർന്നതെന്നാണ് റിപ്പോർട്ട്.
ദൃക്സാക്ഷികളുടെ മൊഴിയിൽ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബർ 29ന് പുലർച്ചെയാണ് സേനാപതി മാർഗിലെ കമല മിൽസിന്റെ ആറുനിലക്കെട്ടിടത്തിനു തീപിടിച്ചത്. ടൈംസ് നൗ, ഇടി നൗ, ടിവി9 മറാഠി എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളും ഹോട്ടലുകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.
29-ാം ജന്മദിനമാഘോഷിച്ച കുഷ്ബു ബൻസാലിയും ബർ ത്ത്ഡേ പാർട്ടിയിൽ പങ്കെടു ത്ത സുഹൃത്തുക്കളും മരിച്ചവരിൽ ഉൾപ്പെടുന്നു. തീപിടുത്തത്തിന് കാരണമായ പ്രതികൾക്കെതിരേ കൊലപാതകത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.