കള്ളന്മാരുമായി ബന്ധപ്പെട്ട നിരവധി തമാശക്കഥകള്‍ എല്ലാ ദേശങ്ങളിലും പ്രചരിക്കാറുണ്ട്. അതില്‍ പലതും സിനിമകളിലൂടെയും മറ്റും നാം കണ്ടിട്ടുള്ളതുമാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ പല വാക്കുകളും പ്രകടനങ്ങളും സമാനമായ രീതിയില്‍ ചിരിയുണര്‍ത്തുന്നതാണ്.
ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയും സമാനമായ രീതിയിലുള്ളതാണ്. ഒരു കള്ളന് സംഭവിച്ച അബദ്ധം. അതുകണ്ടാല്‍ തൊണ്ടിമുതലിനെ ഫഹദിനെ ആരായാലും ഓര്‍ത്തു പോവുകയും ചെയ്യും. വൈറല്‍ വിഡിയോയില്‍ മോഷ്ടാവായ യുവാവിന്റെ ഭാവപ്രകടനങ്ങളാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്.
തന്റെ മോഷണം സിസി ടിവിയില്‍ പതിഞ്ഞെന്നു മനസ്സിലായപ്പോള്‍ യുവാവ് പിന്നൊന്നും നോക്കിയില്ല. നൈസായി തൊണ്ടിമുതല്‍ ഉടമസ്ഥന് തിരികെ കൊടുത്തു. കൂടാതെ ക്യാമറയില്‍ നോക്കി കൈകൂപ്പി ഒരു ചമ്മിയ ചിരിയും പാസാക്കി. മുംബൈ പോലീസാണ് 22 സെക്കന്റുള്ള ഈ വിഡിയോ പുറത്തുവിട്ടത്. ആള്‍ത്തിരക്കുള്ള കടയില്‍ വച്ചായിരുന്നു മോഷണം. കടയിലെത്തിയ ആളുടെ കീശയില്‍ നിന്നും പഴ്സ് മോഷ്ടിച്ചത് സിസിടിവിയില്‍ പതിഞ്ഞെന്നു മനസ്സിലാക്കിയതോടെ കള്ളന് സത്യസന്ധനാകുകയായിരുന്നു.
The video is funny, but the consequences in reality will be quite serious! #EyeOpenersForYou pic.twitter.com/rcQqypvsqF
— Mumbai Police (@MumbaiPolice) August 20, 2018