മുംബൈ: അടുത്തിടെ മുംബൈയിലെ ട്രാഫിക് സിഗ്നലിൽ ബൈക്ക് യാത്രക്കാരൻ കാറുമായി കൂട്ടിയിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
തെറ്റായ ദിശയിൽ സഞ്ചരിക്കുന്ന ബൈക്ക്, എതിർ സിഗ്നലിൽ നിന്ന് വരുന്ന കാറുകൾ നിർത്തുമെന്ന അനുമാനത്തിൽ ഒരു ടേൺ നടത്തി.
പ്രതീക്ഷിച്ചതിന് വിരുദ്ധമായി അമിതവേഗത്തിലെത്തിയ ഒരു കാർ സിഗ്നലിലൂടെ മുന്നോട്ട് പോയി ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ റൈഡറും ബൈക്കും റോഡിൽ തെറിച്ചുവീണു.
വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും നിരവധിപേർ കമന്റുകളുമായി എത്തുകയും ചെയ്തു. ”ആ പ്രദേശത്തെ ട്രാഫിക് പോലീസിനെ ഈ കേസിൽ ചേർക്കണം. റൈഡർമാരിൽ / ഡ്രൈവർമാരിൽ നിയമത്തെക്കുറിച്ചുള്ള ഭയം ജനിപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് അവരാണ്,” എന്നും ഒരാൾ കമന്റിട്ടു.
എന്നാൽ മുംബൈ ട്രാഫിക് പോലീസും സംഭവം ഏറ്റെടുത്ത് പോസ്റ്റിനോട് പ്രതികരിച്ചു, “തുടർനടപടികൾക്കായി കൃത്യമായ ലൊക്കേഷൻ വിശദാംശങ്ങൾ നൽകാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” എന്നും കന്റിട്ടു.
We request you to provide exact location details for further action.
— Mumbai Traffic Police (@MTPHereToHelp) January 8, 2024