മുംബൈ: മുംബൈ ടെസ്റ്റില്‍ നാലാംദിനം കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ ഇന്ത്യയ്ക്കും വിജയത്തിനും മുമ്പില്‍ നാലു വിക്കറ്റുകള്‍ മാത്രം. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ്. ജോ റൂട്ട്(77), ജോണി ബെയര്‍സ്റ്റോ(50 നോട്ടൗട്ട്്) എന്നിവരുടെ പ്രകടനമാണ് 49 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നുവിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ഇവിടെവരെയെത്തിച്ചത്. അശ്വിനും ജഡേജയും രണ്ടുവിക്കറ്റു വീതം നേടി.
നാലാം ദിനം ഏഴുവിക്കറ്റിന് 451 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യയ്ക്ക് തുണയായത് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ(235)യും ജയന്ത് യാദവിന്റെ(104)യും ബാറ്റിംഗാണ്. 241 റണ്‍സ് തികച്ച ഇരുവരുടെയും കൂട്ടുകെട്ടിന്റെ മികവില്‍ ഇന്ത്യ 631 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഈ ടെസ്റ്റ് വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 2-0ന് മുമ്പിലാണ്.