ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനു മിന്നും ജയം. യുപി വാരിയേഴ്സിനെ എട്ടു വിക്കറ്റിന് മുംബൈ ഇന്ത്യൻസ് കീഴടക്കി. സ്കോർ: യുപി 20 ഓവറിൽ ഒന്പതു വിക്കറ്റ് നഷ്ടത്തിൽ 142. മുംബൈ ഇന്ത്യൻസ് 17 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 143.
ഹെയ്ലി മാത്യൂസ് (50 പന്തിൽ 59), നാറ്റ് സ്കൈവർ ബ്രണ്ട് (44 പന്തിൽ 75 നോട്ടൗട്ട്) എന്നിവരാണ് മുംബൈയെ ജയത്തിലെത്തിച്ചത്. ഗ്രേസ് ഹാരിസ് (26 പന്തിൽ 45) ആണ് യുപി ഇന്നിംഗ്സിലെ ടോപ് സ്കോറർ.