മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സ്: ത​ഹാ​വൂ​ർ റാ​ണ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ എ​ൻ​ഐ​എ

ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ സൂ​ത്ര​ധാ​ര​ൻ പാ​ക്കി​സ്ഥാ​ൻ വം​ശ​ജ​നും ക​നേ​ഡി​യ​ൻ വ്യ​വ​സാ​യി​യു​മാ​യ ത​ഹാ​വൂ​ർ റാ​ണ(64) യെ ​വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ എ​ൻ​ഐ​എ. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ന​ലെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച റാ​ണ​യെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി 18 ദി​വ​സ​ത്തേ​ക്ക് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ക​യാ​ണ്.

റാ​ണ​യെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ എ​ൻ​ഐ​എ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. മും​ബൈ ആ​ക്ര​മ​ണ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​ന് ക​ സ്റ്റ​ഡി ചോ​ദ്യം ചെ​യ്യ​ൽ ആ​നി​വാ​ര്യ​മാ​ണെ​ന്നും റാ​ണ​യെ 20 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നു​മാ​യി​രു​ന്നു എ​ൻ​ഐ​എ ആ​വ​ശ്യ​പ്പെ​ട്ട​ത്. കോ​ട​തി 18 ദി​വ​സ​ത്തേ​ക്ക് അ​നു​വ​ദി​ക്കു​ക​യും​ചെ​യ്തു. എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ച​ന്ദ​ർ​ജി​ത് സിം​ഗ് ആ​ണ് വാ​ദം കേ​ട്ട​ത്.

കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഡേ​വി​ഡ് കോ​ൾ​മാ​ൻ ഹെ​ഡ്‌​ലി ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് മു​മ്പ് ത​ഹാ​വൂ​ർ റാ​ണ​യു​മാ​യി മു​ഴു​വ​ൻ ഓ​പ്പ​റേ​ഷ​നെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തി​രു​ന്നു​വെ​ന്ന് കോ​ട​തി​യി​ൽ എ​ൻ‌​ഐ‌​എ വാ​ദി​ച്ചി​രു​ന്നു. ഹെ​ഡ്‌​ലി​യു​ടെ മൊ​ഴി അ​ട​ക്ക​മു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ കോ​ട​തി​യി​ൽ എ​ൻ​ഐ​എ ന​ല്കി. ക​സ്റ്റ​ഡി കാ​ല​യ​ള​വി​ൽ റാ​ണ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി. റാ​ണ​യെ ഇ​ന്ത്യ​യി​ൽ സ​ഹാ​യി​ക്കു​ന്ന ചി​ല ക​ണ്ണി​ക​ളു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള നീ​ക്ക​ങ്ങ​ളി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

Related posts

Leave a Comment