നൂറ്റാണ്ടുകൾക്കു മുമ്പ് മരണമടഞ്ഞ കൗമാരക്കാരിയുടെ മമ്മി കണ്ടെത്തി. ഏകദേശം 4,600 വർഷങ്ങൾ പഴക്കമുള്ള മെയ്ദും പിരമിഡിൽ നിന്നുമാണ് പുരാവസ്തു ഗവേഷകർ 13 വയസുള്ളപ്പോൾ മരണമടഞ്ഞ കുട്ടിയുടെ മമ്മി കണ്ടെത്തിയത്.
ഈജിപ്തിലെ കെയ്റോയിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് മെയ്ദും പിരമിഡ് സ്ഥിതി ചെയ്യുന്നത്. ഈ പിരമിഡിന്റെ ഏറ്റവും താഴെയുള്ള കല്ലറയ്ക്കുള്ളിൽ നിന്നുമാണ് മമ്മി കണ്ടെത്തിയത്.
ഇതിനൊപ്പം മൂന്ന് മണ് കലങ്ങളും രണ്ട് കാളകളുടെ തലയോട്ടിയും രാജകീയ മുദ്രയിൽ കുറിച്ച സന്ദേശങ്ങളും എഴുതിയിട്ടുണ്ട്. ഈ സന്ദേശത്തിന്റെ അർത്ഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് പുരാവസ്തു ഗവേഷകർ.