ഈജിപ്തിന്റെ തെക്ക് കിഴക്കൻ ഭാഗത്തുള്ള ഒരു പിരമിഡിൽനിന്ന് പുരാവസ്തു ഗവേഷകർ പന്ത്രണ്ടിലധികം മമ്മികളെ കണ്ടെത്തി. ഇതിൽ കുട്ടികളുടെ മമ്മികളും ഉള്ളതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
ഈജിപ്തിലെയും ഇറ്റലിയിലെയും ഗവേഷകർ നടത്തിയ അന്വേഷണത്തിൽ കല്ലറകളിൽ മമ്മികളോടൊപ്പം പൂച്ചട്ടികളും ശവപ്പെട്ടികളുടെ അവശിഷ്ടങ്ങളും അലങ്കരിക്കപ്പെട്ട മാസ്കുകളും കണ്ടെത്തി. ഒരു കല്ലറയിൽനിന്ന് ഇത്രയധികം മമ്മികളെ ഒരുമിച്ച് കണ്ടെത്തുന്നത് അപൂർവമായാണ്.