പെറു തലസ്ഥാനമായ ലിമയിലെ ജനവാസ കേന്ദ്രത്തില്‍ പുരാവസ്തു ഗവേഷകര്‍ 1000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി.
താടിയെല്ലും നീണ്ട മുടിയുമുള്ള മമ്മിയാണ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ വ്യക്തിയുടേതാണ് ഇതെന്നാണ് സൂചന. ഹുവാക്ക പക്ലാന കളിമണ്‍ പിരമിഡിലെ ആചാരപരമായ ശവകുടീരത്തിനുള്ളിലാണ് മമ്മി കണ്ടെത്തിയത്.
യിച്മ സംസ്കാരത്തിന്റെ തുടക്കത്തില്‍ 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ശവശരീരത്തിന്റെ ഉടമ ജീവിച്ചിരുന്നതെന്ന് കരുതുന്നു.
പെറുവിന്റെ മധ്യതീരത്ത് ഉടലെടുത്ത സംസ്കാരമാണ് യിച്മ. നാനൂറില്പരം പുണ്യ സ്ഥലങ്ങള്‍ ലിമയില്‍ ഉണ്ട്. നിരവധി പുരാവസ്തു അവശിഷ്ടങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിത്.
ചരിത്രം തേടിയെത്തുന്ന പുരാവസ്തു ഗവേഷകര്‍ക്കുള്ള എല്ലാത്തരം സാധ്യതകളാലും ഈ പ്രദേശം സമ്പുഷ്ടമാണ്. ഇതിനു മുന്‍പും ഇവിടെ നിന്ന് പലപ്പോഴായി മമ്മികള്‍ കണ്ടെത്തിയിട്ടുണ്ട്.