മുംബൈ: അഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മുംബൈ യിലെ വീട്ടിൽ (മന്നത്തിൽ) എൻസിബിയുടെ റെയ്ഡ്.
രാവിലെ ഷാരൂഖ് ആർതർ റോഡ് ജയിലിലെത്തി മകൻ ആര്യൻ ഖാനെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എൻസിബി റെയ്ഡുമായി എത്തിയിരിക്കുന്നത്.
എൻസിബി ഉദ്യോഗസ്ഥരായ അഞ്ചു പേരാണ് റെയ്ഡിനായി മന്നത്തിൽ എത്തിയിരിക്കുന്നത്.
നടി അനന്യ പാണ്ഡെയുടെ മുംബൈയില്‍ വീട്ടിലും എന്‍സിബി ഉദ്യോഗസര്‍ റെയ്ഡ് നടത്തിയതായും റിപ്പോർട്ടുണ്ട്. നടിയെ ചോദ്യം ചെയ്യനായി എന്‍സിബി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ ഏതാനും മിനിറ്റുകൾ മാത്രമായിരുന്നു ആർതർ റോഡിലെ ജയിലിലെത്തി ആര്യനെ ഷാരൂഖ് സന്ദർശിച്ചത്.
ഉടൻതന്നെ അദ്ദേഹം ഇവിടെനിന്നും മടങ്ങുകയും ചെയ്തിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാനും അദ്ദേഹം തയാറായില്ല.
ഇതിനിടെ, ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം ബോംബെ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.