ന്യൂഡൽഹി: മുനന്പം തീരംവഴി ഒരു സംഘമാളുകൾ അനധികൃതമായി വിദേശത്തേക്കു കടന്ന സംഭവത്തിൽ പ്രതികരണവുമായി ഓസ്ട്രേലിയ. അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽനിന്ന് ബോട്ടുമാർഗം ഒരു സംഘം പുറപ്പെട്ടതായി അറിവ് ലഭിച്ചിട്ടുണ്ട്. അനധികൃതമായി എത്തുന്ന ഏതു ബോട്ടും തങ്ങൾ പിടികൂടും. ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയയ്ക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.