കൊച്ചി: മുനന്പത്തേത് മനുഷ്യക്കടത്തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് ഹൈക്കോടതി. കേസിന്റെ നിലവിലെ അന്വേഷണം പരിതാപകരമാണ്. ദേശീയ ഏജൻസികൾ അന്വേഷിക്കേണ്ട വിഷയമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
രാജ്യംവിട്ടവർ എങ്ങോട്ട് പോയെന്നു വ്യക്തമല്ല, ദുരൂഹതകൾ ഏറെയാണ്. മനുഷ്യക്കടത്തിന്റെ പേരിൽ രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നുണ്ടോയെന്നു പോലും അറിയാൻമേലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, രാജ്യം വിട്ടവർ എവിടേക്കാണ് പോയതെന്ന് സൂചനയുണ്ടെന്നും പ്രതികൾക്കു മേൽ അനധികൃത മനുഷ്യക്കടത്ത് കുറ്റം കൂടി ചുമത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കി.