മു​ന​മ്പം ഭൂ​മി ത​ര്‍​ക്കം: സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്തു ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പം ഭൂ​മി ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി.

ഒ​രു മു​സ്ലിം മ​ത സം​ഘ​ട​ന​യും മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് ഉ​പാ​ധി​ക​ളി​ല്ലാ​തെ ഭൂ​മി ന​ല്‍​ക​ണം. വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന​മ്പ​ത്തെ 404 ഏ​ക്ക​ര്‍ ഭൂ​മി തി​രി​ച്ചു പി​ടി​ക്കാ​ന്‍ വ​ഖ​ഫ് ബോ​ര്‍​ഡ് നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു വ​ന്ന​താ​ണ് തീ​ര​ദേ​ശ​ത്തെ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.മു​ന​മ്പ​ത്തെ ഭൂ​മി​യു​ടെ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ പ്ര​സ്തു​ത ഭൂ​മി വ​ഖ​ഫി​ന്റെ പ​രി​ധി​യി​ല്‍ പെ​ടു​ന്ന​ത​ല്ലെ​ന്നു മ​ന​സി​ലാ​ക്കാ​വു​ന്ന​താ​ണ്.

2006-11 കാ​ല​ത്ത് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച നി​സാ​ര്‍ ക​മ്മി​ഷ​നാ​ണ് ഭൂ​മി വ​ഖ​ഫ് ആ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ആ​ദ്യ​മാ​യി ഉ​ന്ന​യി​ച്ച​ത്. ക​മ്മി​ഷ​ന്‍ ഈ ​വി​ഷ​യം ആ​ഴ​ത്തി​ല്‍ പ​ഠി​ച്ചി​ട്ടി​ല്ല എ​ന്ന് അ​വ​ര്‍ ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്.

തു​ട​ര്‍​ന്ന് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ യു.​ഡി.​എ​ഫ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് തി​രു​ത്തി​യ​തോ​ടെ പ്ര​ശ്നം അ​വ​സാ​നി​ച്ചു. വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ടു​ത്ത​തും ക​രം സ്വീ​ക​രി​ക്കേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ച​തു​മാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment