ചെറായി: മുനമ്പത്ത് 20 കാരിക്ക്നേരേ നടന്ന പീഡനത്തില്‍ യുവാവും ഒരു മധ്യവയസ്കനുനുള്പ്പെടെ രണ്ട് ബന്ധുക്കള്‍ക്കെതിരേ മുനമ്പം പോലീസ് കേസെടുത്തു.
യുവാവിനെതിരേ ബലാത്സംഗത്തിനും മധ്യവയസ്കനെതിരേ പീഡനശ്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇടപ്പള്ളിയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് യുവാവ് യുവതിയെ ബാലാത്സംഗം ചെയ്തത്.
യുവതിയെ ഹോസ്റ്റല്‍ കാണിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയാണ് സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചതും ബാലാത്സംഗം ചെയ്തതുമെന്ന് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
അതേ പോലെ ബന്ധുവായ മധ്യവയസ്കൻ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലൈംഗീക അതിക്രമത്തിനു മുതിര്‍ന്നതത്രേ.
മറ്റൊരു ബന്ധുവിന്റെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ഈ സംഭവമെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഇതിനുശേഷം യുവതിക്ക് മാനസീക പിരിമുറുക്കമുണ്ടാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നത്രേ.
തിരികെ വന്നതിനുശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് യുവതിയില്‍നിന്നും മൊഴിയെടുത്തശേഷമാണ് കേസ് എടുത്തത്.