ഒരൊറ്റ കണ്ണിറുക്കലിലൂടെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച പ്രിയവാര്യരുടെ രാജയോഗം അവസാനിക്കുന്നുവോ ? പ്രിയാ വാര്യരുടെ ജനപ്രീതി മുതലെടുക്കാന്‍ അവരെ വച്ച് പരസ്യം ചെയ്ത മഞ്ച് അതില്‍ നിന്നും പിന്മാറി.
പ്രിയ വാര്യരുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ സംതൃപ്തരല്ലാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യത്തിന്റെ ഭാഗമായി മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ എടുക്കേണ്ടിവന്നെന്നാണ് നിര്മാതാക്കളോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇതാണ് പിന്മാറ്റത്തിനും അതൃപ്തിക്കും കാരണമായി പറയപ്പെടുന്നു ഇതിന്റെ ഭാഗമായി പ്രിയാ വാര്യര്‍ നായികയി അഭിനയിച്ച മഞ്ചിന്റെ പരസ്യവും പിന്‍വലിച്ചു.
സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ ഇന്‍ഫല്‍വന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തിലും താരം എത്തുന്നത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് പ്രിയ പ്രതിഫലമായി ഈടാക്കിയത്.
എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതാണ് നിര്‍മാതാക്കളെ ഇരുത്തി ചിന്തിപ്പിച്ചതും പ്രിയയെ ഒഴിവാക്കാനുള്ള തീരുമാനത്തിലെത്തിച്ചതും.