മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി.
ആര്യൻ ഖാനെതിരായ തെളിവുകൾ എൻസിബിക്ക് കണ്ടെത്താനായില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
ആര്യനെതിരേ തെളിവ് നൽകാൻ എൻസിബിക്ക് ആയില്ല, എൻസിബി സമർപ്പിച്ച വാട്ട്സ്ആപ്പ് ചാറ്റുകളിലും മതിയായ തെളിവില്ലെന്നും ആര്യന്റെ ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു.
ആര്യനും അർബാസ് മർച്ചന്റും മുൻ മുൻ ധമേച്ചയും ഒരേ കപ്പലിൽ യാത്ര ചെയ്തതുകൊണ്ട് അവർക്കെതിരായ ഗൂഢാലോചന കുറ്റം ചുമത്താൻ കഴിയില്ല.
തെളിവുകൾ ഹാജരാക്കുന്നതിൽ എൻസിബി പരാജയമാണെന്നും ഉത്തരവിൽ കോടതി പറയുന്നു.