ചെറായി: ഇതരം സംസ്ഥാനക്കാരനായ മത്സ്യതൊഴിലാളി കായലില്‍ മരിച്ച നിലയില്‍. ഒഡീഷ സ്വദേശി എല്‍. സിംഗയ്യ-41 ആണ് മരിച്ചത്.
ഇന്ന് രാവിലെ മുനമ്പം മിനി ഫിഷിംഗ് ഹാര്‍ബറിനടുത്ത് കായലിലാണ് മൃതദേഹം കണ്ടത്.
മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനു പോകുന്ന സിതാര-3 എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ്.
മുനമ്പം സിഐ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു.
തുടർന്നു നടത്തിയ പരിശോധനയിൽ ലഭിച്ച ആധാര്‍ കാര്‍ഡില്‍നിന്നും പേരും അഡ്രസും ലഭിച്ചത്.
ഇതുവച്ച് പോലീസിന്റെ കൈവശമുള്ള അതിഥിതൊഴിലാളികളുടെ ഡാറ്റ ബാങ്കിൽനിന്നും തൊഴിലുടമയുടെ വിവരങ്ങൾ ലഭ്യമായി.
ബോട്ട് പണിക്ക് കയറ്റിയതിനാല്‍ നാട്ടിലേക്കെന്ന് പറഞ്ഞ് ഇയാള്‍ പോയതാണെന്നാണ് ഉടമ പറയുന്നത്.
എന്നാല്‍ മറ്റ് ബോട്ടുകളില്‍ പണി തേടി ഇയാള്‍ മുനമ്പത്ത് തന്നെ തങ്ങിയിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം.
മൃതദേഹം എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിനുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലെത്തിക്കും.
മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുകയാണ്.