കോട്ടയം: പതിനേഴുകാരിയെ കാമുകന് ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി. സംഭവമറിഞ്ഞ് എത്തിയ അമ്മ ഓട്ടോറിക്ഷാ തടഞ്ഞു നിര്‍ത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അമ്മയെ തല്ലി താഴെയിട്ട ശേഷം പെണ്‍കുട്ടിയുമായി മുങ്ങി. മുണ്ടക്കയം വണ്ടന്‍പതാലില്‍ ഇന്നലെ വൈകുന്നേരമാണ്് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മുണ്ടക്കയം പോലീസ് വണ്ടന്‍പതാല്‍ സ്വദേശികളായ രണ്ടു പേര്‍ക്കെതിരേ കേസെടുത്തു.
ഓട്ടോ െ്രെഡവര്‍ പോലീസ് പിടിയിലായതായി സൂചനയുണ്ട്. ഇന്നു വൈകുന്നേരത്തോടെ അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. വണ്ടന്‍പതാലില്‍ നിന്ന് ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുമായി കാമുകന് കഞ്ഞിരപ്പള്ളിയില്‍ എത്തി ബസില്‍ കയറി പോയതായി പോലീസിന് വിവരം ലഭിച്ചു. ഇവരുടെ മൊബൈല്‍ ഫോണ്‍ കവറേജ് വച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പാര്‍പ്പിച്ച സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനാണ് കാമുകനും ഓട്ടോ െ്രെഡവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.