പതിനാറുകാരിക്ക് പീഡനം, കാമുകനെ പൊക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ രണ്ടാനച്ഛനും വെട്ടിലായി, മുണ്ടക്കയത്ത് നിന്നും വരുന്നത് കേട്ടു കേള്‍വിയില്ലാത്ത സംഭവം, ഉള്ളറക്കഥകള്‍ ഇങ്ങനെ

പതിനാറുകാരിയെ കാമുകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കേസായപ്പോള്‍ കാമുകനെ പോലീസ് പിടികൂടി റിമാന്‍ഡു ചെയ്തു. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ രണ്ടാനച്ഛന്‍ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് രണ്ടാനച്ഛനും അകത്തായി. മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന 16 വയസുള്ള പെണ്‍കുട്ടിയെ കാണാതായി എന്ന പരാതിയിലാണ് കേസിന് തുടക്കം. അമ്മയാണ് പെണ്‍കുട്ടിയെ കാണാതായി എന്ന പരാതി ആദ്യം പോലീസിന് നല്കിയത്.

പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി കാമുകനൊത്ത് കുമളിയില്‍ ബന്ധുവീട്ടിലുണ്ടെന്ന് അറിവായി. പോലീസ് എത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. അതോടെ പോക്‌സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കാമുകന്‍ റിമാന്‍ഡിലായി. പിന്നീട് പോലീസിന്റെ വിശദമായ മൊഴിയെടുക്കലിലാണ് രണ്ടാനച്ഛന്റെ പീഡന വിവരം പുറത്തായത്. കാമുകന്‍ പിടിയിലായ വിവരം അറിഞ്ഞപ്പോള്‍ തന്നെ തന്റെ വിവരവും പുറത്തു വരുമെന്നു ഭയന്ന് രണ്ടാനച്ഛനും ഒളിവില്‍ പോയിരുന്നു. ഇന്നു രാവിലെയാണ് രണ്ടാനച്ഛനെ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ്, മുണ്ടക്കയം എസ്‌ഐ അനൂപ് ജോസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Related posts