മുണ്ടക്കയം: മുണ്ടക്കയം പട്ടണം മാലിന്യം കുമിഞ്ഞു കൂടി ചീഞ്ഞു നാറുന്നു. സ്റ്റാൻഡിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങളാണ് നീക്കം ചെയ്യാതെ ദിവസങ്ങളോളം കിടക്കുന്നത്. മാലിന്യം ചീഞ്ഞൊഴുകി കൊതുക് പെരുകുകയും മഴയത്ത് ഇവ ഒലിച്ച് സ്റ്റാൻഡിൽ നിരന്നു കിടക്കുകയുമാണ്.
കൊതുകുകൾ പെരുകിയതോടെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികളും സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും. മുന്പ് ടൗണിൽ നിന്നും കൃത്യമായി വാഹനത്തിൽ മാലിന്യം നീക്കം ചെയ്തിരുന്നു. മുണ്ടക്കയം- പറത്താനം റോഡിൽ വെട്ടുകല്ലാംകുഴിയിലായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മാലിന്യം നീക്കം ചെയ്യുന്നില്ല.
കംഫർട്ട് സ്റ്റേഷനു സമീപമാണ് ഇപ്പോൾ സ്റ്റാൻഡിലെ മാലിന്യങ്ങളെല്ലാം കൂട്ടിയിട്ടിരിക്കുന്നത്. കൊതുകിന്റെ ശല്യംരൂക്ഷമായതോടെ വൈകുന്നേരമായാൽ സ്റ്റാൻഡിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് യാത്രക്കാരും വ്യാപാരികളും പറഞ്ഞു. അതിനാൽ അധികൃതർ മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ു