മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് മകന് വീട്ടില്‍ പൂട്ടിയിട്ട അച്ഛൻ മരിച്ചത് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പട്ടിണി കിടന്നാണോ പിതാവ് മരിച്ചതെന്ന് അറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബുധനാഴ്ചയാണ് സംഭവം. പൊടിയന്(80)ആണ് മരിച്ചത്.മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശാ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പോലീസും ജനപ്രതിനിധികളും എത്തി ദന്പതികളെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ചികിത്സയിലിരികെയാണ് പൊടിയൻ മരിച്ചത്.
മാതാപിതാക്കളെ കിടക്കുന്ന കട്ടിലിൽ മകൻ പട്ടിയെ കെട്ടിയിട്ടിരുന്നു.സംഭവത്തിൽ അസ്വഭാവിക മരണത്തിൽ പോലീസ് കേസെടുത്തു.