മുണ്ടക്കയം: രണ്ടു സ്കൂൾ വിദ്യാർഥിനികൾ വിഷം കഴിച്ച ശേഷം പാലത്തിൽനിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ നാലു പേർ പോലീസ് കസ്റ്റഡിയിൽ.
മുണ്ടക്കയം വെളളനാടി വള്ളക്കടവ് പാലത്തിൽ നിന്നാണ് പെൺകുട്ടികൾ മണിമലയാറ്റിലേക്ക് ചാടിയത്. ഫോണിൽ ഫോട്ടോ എടുത്തതിന് വീട്ടിൽ വഴക്കു പറഞ്ഞതിന്റെ പേരിൽ കോരുത്തോട് മടുക്ക സ്വദേശിനികളായ വിദ്യാർഥിനികളാണ് ആറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. പാലത്തിൽ ചുറ്റിപ്പറ്റി നിന്ന കുട്ടികൾ കുറച്ചു കഴിഞ്ഞപ്പോൾ കൈവരിയിയിൽ കയറി നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. കുട്ടികൾ രണ്ടു പേരും എലി വിഷം കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പോലീസ് നടത്തിയ അന്വേഷണത്തിൽ ദുരൂഹതയുള്ളതായി സംശയമുണ്ടായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നാലു പേർ കസ്റ്റഡിയിലായത്.