കടുത്തുരുത്തി: നിയമക്കുരുക്കില്‍ പാലം പണി കുരുങ്ങിയതോടെ മുണ്ടാറിലേക്ക് ഇനിയൊരു പാലമെന്നത്് യാഥാര്‍ഥ്യമാവുമോ.
പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവില്‍ മുണ്ടാറിലേക്ക് എഴുമാംകായലിനു കുറുകെ പാലം നിര്‍മിക്കാന്‍ തൂണുകള്‍ സ്ഥാപിച്ചപ്പോഴാണ് പാലം പണി നിര്‍ത്തി വയ്ക്കാന്‍ ആവശ്യപെട്ട്്് ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ സ്റ്റോപ്പ്്് മെമ്മോ ലഭിക്കുന്നത്.
ഇതോടെയാണ് മുണ്ടാറിലേക്കു ഒരു പാലമെന്നത്് സ്വപ്നമാകുമോയെന്ന്്് നാട്ടുകാര്‍ക്ക് തന്നെ സംശയമുണ്ടാക്കുന്നത്്. കഴിഞ്ഞ പ്രളയത്തിനുശേഷം പാലങ്ങളുടെ നിര്‍മാണത്തിന് ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിന്റെ അനുമതി കൂടി വേണമെന്ന നിബന്ധനയാണ് മുണ്ടാറിലെ പാലം പണി തടസപ്പെടാന്‍ ഇടയാക്കിയത്.
പാലത്തിന്റെ നടുക്കുള്ള രണ്ടു പില്ലറുകള്‍ തമ്മില്‍ 14 മീറ്റര്‍ അകലം ഉണ്ടാവണമെന്നാണ് ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിന്റെ നിബന്ധന. വലിയ തടികള്‍ പ്രളയത്തില്‍ ഒഴുകിവന്നാല്‍ പാലത്തിന്റെ തൂണുകളില്‍ തട്ടി അവയുടെ സഞ്ചാരം തടസപ്പെടുന്നത് ഒഴിവാക്കാനാണ് അത്തരം വ്യവസ്ഥ കൊണ്ടുവന്നത്.
പാലത്തിന്റെ നടുവിലെ തൂണുകളില്‍ ഒന്നു നീക്കി അകലം പാലിക്കാനായുള്ള നടപടികള്‍ക്കായി പാലത്തിന്റെ നിര്‍മാണം നടത്തുന്ന എല്‍എസ്ജിഡി വിഭാഗം സര്‍ക്കാരിലേക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. സാങ്കേതിക പ്രശ്നങ്ങളില്‍ തട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വീണ്ടും കാലതാമസം നേരിടുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പാലം നിര്‍മാണത്തിനൊപ്പം നാട്ടുകാര്‍ക്ക് താല്കാലികമായി അക്കരെയിക്കരെ കടക്കാന്‍ പലക ഉപയോഗിച്ച് നടപാലവും നിര്‍മിച്ചിട്ടുണ്ട്. വീപ്പകള്‍ കൂട്ടിക്കെട്ടി എഴുമാംകായല്‍ കടക്കുന്നത് ഭീഷണിയായതോടെയാണ് ഇത്തരത്തില്‍ താത്കാലകമായി സൗകര്യമൊരുക്കിയത്.
സി.കെ. ആശ എംഎല്‍എയുടെ ഫണ്ടില്‍നിന്നും അനുവദിച്ച 38 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിര്‍മാണം തുടങ്ങിയത്. കടുത്തുരുത്തി, കല്ലറ, തലയോലപ്പറമ്പ്, തലയാഴം പഞ്ചായത്തുകളുടെ മധ്യഭാഗത്ത് നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മുണ്ടാറില്‍ 300-ല്‍ അധികം കുടുംബങ്ങള്‍ കഴിയുന്നുണ്ട്.