പരിയാരം: മണ്ടൂര്‍ ബസപകടത്തിന് കാരണമായ വിഘ്നേശ്വര ബസോടിച്ച ഡ്രൈവര്‍ എരിപുരം ചെങ്ങല്‍ സ്വദേശി നടക്കല്‍ രുധീഷിനെ(26) റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ ഐപിസി 304 പ്രകാരം കുറ്റകരമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
ടിപ്പര്‍ ലോറി ഡ്രൈവറായിരുന്ന രുധീഷ് അടുത്തകാലത്താണ് ബസോടിച്ചുതുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. രുധീഷിന്റെ ഡ്രൈവിംഗ് ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന അഞ്ചു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ‘
അടുത്തില സ്വദേശികളായ എം.വി.രവീന്ദ്രന് (62), കെ.എം.അംബിക (32) വി.വി.മുരളീധരന് (62), പഴയങ്ങാടിയിലെ അന്‍സില ഇഖ്ബാല്‍ (17), ആസാം സ്വദേശി ഷബിയാര്‍ ഹുസൈന് (20) എന്നിവരാണ് പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.