പേരൂർക്കട: കല്യാണത്തിനു പിറ്റേന്ന് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നവവധു പോയി. സ്വമനസ്സാലെ അല്ല വിവാഹിതയായതെന്നും മറ്റു ഗത്യന്തരമില്ലാത്തതിനാലാണ് കാമുകനൊപ്പം സ്ഥലം വിടുന്നതെന്നും പിന്നീട് യുവതി ഭർത്താവിന് വോയിസ് മെസ്സേജ് അയച്ചു.
തലേന്ന് താൻ താലികെട്ടിയ പെണ്ണ് നിമിഷനേരങ്ങൾക്കുള്ളിൽ തന്നിൽനിന്ന് അകന്ന മനോവിഷമത്തിലാണ് ഭർത്താവ് . കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലക്കാരായ യുവതിയുടേയും യുവാവിന്റേയും വിവാഹം നടന്നത്. തനിക്ക് മറ്റൊരു പുരുഷനുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും എന്നാൽ വിവാഹത്തിന് മുമ്പ് ഇക്കാര്യം തുറന്നുപറയാൻ സാധിച്ചില്ലെന്നും താൻ കാമുകനൊപ്പം പോവുകയാണെന്നും തന്നോട് ക്ഷമിക്കണം എന്നുമായിരുന്നു വോയിസ് മെസ്സേജിൽ ഉണ്ടായിരുന്നത്.
ഇന്നു പുലർച്ചെ ഒരു മണിയോടടുത്താണ് ആവശ്യമായ സാധനങ്ങളും എടുത്തു കൊണ്ട് കാമുകനൊപ്പം യുവതി സ്ഥലംവിട്ടത്. വട്ടിയൂർക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.