വാടാനപ്പിള്ളി: തൃപ്രയറിനടുത്ത് വലപ്പാട് കുളത്തിൽ വീണ് മൂന്നര വയസുകാരൻ മുങ്ങിമരിച്ചു.കോഴിനഗറിലെ മത്സ്യത്തൊഴിലാളിയായ ഏറൻകിഴക്കാത്ത് സന്തോഷിന്റെ ഇരട്ടമക്കളിൽ ഒരാളായ ശ്രീഹരിയാണ് മരിച്ചത്. ഇരട്ടക്കുട്ടികളായ ശ്രീഹരിയും ശ്രീബാലയും ഇന്നലെ വീട്ടുമുറ്റത്തു താറാവിനെ കളിപ്പിക്കുന്നതിനിടെ അയൽവാസിയുടെ വീട്ടുമുറ്റത്തേക്ക് നീങ്ങിയ താറാവുകൾക്കൊപ്പം ഓടുകയായിരുന്നു.
ഇതിനിടെ കുളത്തിലിറങ്ങിയ താറാവുകൾക്കു പിന്നാലെ ശ്രീഹരി കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. ശ്രീബാല ഓടിയെത്തി സംഭവം വീട്ടിൽ അറിയിച്ചെങ്കിലും കുട്ടി മുങ്ങിത്താഴ്ന്നിരുന്നു. തുടർന്നു സ്ഥലത്തെത്തിയ വലപ്പാട് പോലീസും നാട്ടിക ഫയർഫോഴ്സും ചേർന്നാണ് കുട്ടിയെ പുറത്തെടുത്തത്. വലപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.