കോട്ടയം: വെള്ളപ്പൊക്കത്തെതുടർന്നു കോട്ടയത്ത് രണ്ടു പേർ മുങ്ങി മരിച്ചു. കോട്ടയം നട്ടാശേരി ആളൂർ സുധീഷ് (38), നട്ടാശേരി ആനിക്കൽ കുര്യൻ ഏബ്രഹാം (60) എന്നിവരാണ് മുങ്ങിമരിച്ചത്.
ഇന്നു രാവിലെയാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കോട്ടയത്ത് നിന്നുമെന്നിയ ഫയർഫോഴ്സ് സംഘങ്ങൾ കണ്ടെടുത്തത്. മീനച്ചിലാർ കരകവിഞ്ഞ് ഇവരുടെ വീടിരിക്കുന്ന നട്ടാശേരി, പാറന്പുഴ ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മുതലാണ് കുളിക്കാനിറങ്ങിയ സുധീഷിനെ കാണാതായത്. തുടർന്നു ഫയർഫോഴ്സും നാട്ടുകാരും ചേർന്നു തെരച്ചിൽ നടത്തിവരികയായിരുന്നു.
ഇന്നലെ രാത്രി മുതലാണ് ഷിബുവിനെ കാണാതായത്. വെള്ളപ്പൊക്കം കാണുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണതാണെന്ന് സംശയിക്കുന്നതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.