ഇടുക്കി: രാജാക്കാട് കുത്തുങ്കലിനു സമീപം മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളെയാണ് മരിച്ച നിലയിൽ കണ്ടത്.
രണ്ടു പുരുഷൻമാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കുത്തുങ്കൽ പുഴയിൽ ഇന്നു രാവിലെ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായിരുന്നു.
കുത്തുങ്കലിൽ കോഴിക്കടയോട് ചേർന്ന മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. രാജാക്കാടും പരിസര പ്രദേശങ്ങളിലും ജോലിയെടുത്തു വരികയായിരുന്നു.
താമസ സ്ഥലത്തിനു സമീപത്തു തന്നെ പുഴയിലെ കയത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. കുടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതെയുള്ളെന്ന് പോലീസ് പറഞ്ഞു.
ഉടുന്പൻചോല സിഐയുടെ നേതൃത്വത്തിൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.