അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ; കുളത്തിലിറങ്ങിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങിമരിച്ചത്

പാ​ല​ക്കാ​ട്: കൊ​ടു​മ്പ് പ​ഞ്ചാ​യ​ത്തി​ൽ പാ​റ പോ​ളി​ടെ​ക്നി​ക്കി​നു​സ​മീ​പം അ​മ്മ​യും മ​ക​നും കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. കു​ള​ക്ക​പ്പാ​ടം കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വ​ത്സ​ല (38), മ​ക​ൻ അ​ജി​ത്ത് (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

തു​ണി അ​ല​ക്കു​ന്ന​തി​നാ​യി മ​ക​നു​മൊ​ത്ത് കു​ള​ത്തി​ലേ​ക്കു പോ​യ​താ​യി​രു​ന്നു വ​ത്സ​ല. മാ​ന​സി​ക​വ​ള​ർ​ച്ച​യെ​ത്താ​ത്ത അ​ജി​ത്ത് കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. മ​ക​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെയാണ് അ​മ്മ​യും അപകടത്തിൽപെട്ടത്.

നാ​ട്ടു​കാ​ർ വിവരമറിയിച്ചതിനെ തുടർന്നു ഫ​യ​ർ​ഫോ​ഴ്സ് സ്ഥലത്തെത്തി അ​മ്മ​യേ​യും മ​ക​നെ​യും കു​ള​ത്തി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Related posts