ലോക്ക്ഡൗണ്‍ നിലനില്‍ക്കെ ഒരു കാരണവുമില്ലാതെ റോഡിലിറങ്ങുന്നവരെയും പൊതുസ്ഥലത്ത് കൂട്ടംകൂടി നില്‍ക്കുന്നവരെയും പോലീസുകള്‍ അടിച്ചോടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍.
ഇങ്ങനെ മലപ്പുറത്ത് അടികിട്ടിയവരില്‍ കൊണ്ടോട്ടി നഗരസഭ അധ്യക്ഷയും ഉണ്ടായിരുന്നു. സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഇക്കാര്യം പരിശോധിക്കാന്‍ നേരിട്ട് എത്തിയ ചെയര്‍പേഴ്‌സണും സംഘവുമാണ് ആളറിയാതെ പോലീസിന്റെ ലാത്തിക്ക് ഇരയായത്.
കാലിനും പുറത്തും അടി കിട്ടിയ നഗരസഭാ അധ്യക്ഷ കെസി ഷീബ, സെക്രട്ടറി ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
കൊണ്ടോട്ടി മുണ്ടപ്പലം പെട്രോള്‍ പമ്പിനടുത്ത് കടയില്‍ വിലവര്‍ദ്ധന സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുമ്പോള്‍ കടയ്ക്ക് മുമ്പില്‍ ആള്‍ക്കൂട്ടം കണ്ട് പൊലീസ്? പാഞ്ഞെത്തി മര്‍ദിക്കുകയായിരുന്നു.
നഗരസഭയുടെ വാഹനം ഈസമയം തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നുവെന്നും നഗരസഭാ സെക്രട്ടറിയും ഉദ്യോഗസ്ഥരും ആണെന്നു പറഞ്ഞിട്ടും പോലീസ് ലാത്തികൊണ്ട്? അടിക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന കൗണ്‍സിലര്‍ യുകെ മമ്മദിശ പറയുന്നു.
സംഭവത്തില്‍ നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് ബാബു കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസിനെതിരെ വലിയ വിമര്‍ശനമാണുയരുന്നത്.